07:54am 29 October 2026
NEWS
ഗാസയിൽ ഹമാസിന്റെ ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി
21/11/2025  11:31 AM IST
NILA
ഗാസയിൽ ഹമാസിന്റെ ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി

ടെൽഅവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി. ഇസ്രയേൽ സൈന്യത്തിലെ യാഹലോം എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ സ്‌ക്വാഡും ചേർന്നാണ് . ഏകദേശം ഏഴ് കിലോമീറ്റർ നീളമുള്ള ഈ തുരങ്കം കണ്ടെത്തിയത്. 25 മീറ്റർ ആഴത്തിലുള്ള ഈ തുരങ്കത്തിൽ 80 മുറികളുണ്ട്. വലിയ സിവിൽ, സൈനിക അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ വീഡിയോഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.

റഫാഹിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയും, യുഎൻആർഡബ്ല്യുഎ സ്ഥാപനങ്ങളും പള്ളികളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങിയ മേഖലകളുടെ അടിയിലൂടെയാണ് ഈ തുരങ്കം പോകുന്നത്. 2014-ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മൃതദേഹം ഈ തുരങ്കത്തിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഈ മാസം ആദ്യം അത് ഇസ്രയേലിന് നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളും സൈന്യം സ്ഥിരീകരിച്ചു.

ആയുധശേഖരണ കേന്ദ്രമായും ആക്രമണങ്ങൾ ആസൂത്രണം ചെയ്ത കമാൻഡ് ബങ്കറുമായുമാണ് തുരങ്കം ഉപയോഗിച്ചതെന്ന് ഐഡിഎഫ് പറയുന്നു. ഇതോടൊപ്പം, ഹമാസ് നേതാക്കളായ മുഹമ്മദ് സിൻവാർ, മുഹമ്മദ് ഷബാന എന്നിവരുടെ കമാൻഡ് മുറികളും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img